ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിലെ Denver Marriott Tech Center ൽ നടക്കും. United by the Spirit" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്‍റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.
കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ
പാസ്റ്റർ റെജി മാത്യൂ , പാസ്റ്റർ ഷിബു തോമസ് , പാസ്റ്റർ ടോണി സ്റ്റേവർട്ട്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് എന്നിവരാണ് .
സെമിനാറിൽ സംസാരിക്കുന്നവർ:
ഡോ.തോമസ് ഇടികുള – ഫ്ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.
പാസ്റ്റർ പ്രിൻസ് തോമസ് കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്ട്രോങ്ർ ഇൻ ക്രൈസ്റ്റ്.
സിസ്റ്റർ അനിത സതീശ് റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ് ടം, ഡോ . റഹിമ ജേക്കബ് ഫൈൻഡിങ് ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.